സാമൂഹ്യ സാംസ്ക്കാരിക ചരിത്രം
കൂത്തുപറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിലെ പാനൂര്‍, പെരിങ്ങളം, കരിയാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് 2015 നവംബറില്‍ പാനൂര്‍ നഗരസഭ നിലവില്‍ വന്നത്. മുമ്പുണ്ടായിരുന്ന പെരിങ്ങളം നിയോജക മണ്ഡലത്തിന്‍റെ ആസ്ഥാനമാണ് പാനൂര്‍ ടൗണ്‍. പാനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഓഫീസാണ് നഗരസഭാ ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ഭരണ ചരിത്രവും വ്യത്യസ്തമായ സാമൂഹിക സാംസ്കാരിക ചരിത്രവും ഭൂപ്രകൃതിയും പാനൂര്‍ പെരിങ്ങളം കരിയാട് മേഖലകള്‍ക്കുണ്ട്. ഭരണ ചരിത്രം പരിശോധിച്ചാല്‍ ആദ്യം രൂപീകൃതമായത് പാനൂര്‍ പഞ്ചായത്താണ്. 1937 ല്‍ രൂപീകരിച്ച അന്നത്തെ ഗ്രാമ പഞ്ചായത്തില്‍ പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, പുത്തൂര്‍, കൊളവല്ലൂര്‍ എന്നീ വില്ലേജുകള്‍ ഉണ്ടായിരുന്നു. 1964 ലാണ് നഗരസഭ ആകുന്നതിന് മുമ്പുള്ള പാനൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. ഒന്നാമത്തെ ഭരണസമിതിയുടെ പ്രസിഡണ്ട് കെ ടി പത്മനാഭന്‍ നമ്പ്യാറും വൈസ് പ്രസിഡണ്ട് എടച്ചേരി കിനാത്തി കുഞ്ഞികൃഷ്ണനുമായിരുന്നു. 1953 ആണ് സ്വകാര്യ ബാലറ്റിലൂടെ ജനങ്ങള്‍ പ്രസിഡന്‍റിനെ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി വന്നത്. ശ്രീ.പി.ആര്‍ കുറുപ്പാണ് ആദ്യമായി ഈ രീതിയില്‍ തിരഞ്ഞെടുപ്പ് വന്ന പ്രസിഡണ്ട്. അന്ന് 5 വില്ലേജുകള്‍ പാനൂര്‍ പഞ്ചായത്തിന് ഉണ്ടായിരുന്നു. പിന്നീട് പാനൂര്‍ വില്ലേജ് മാത്രമായി രൂപം കൊണ്ടു. പാനൂര്‍ പഞ്ചായത്തില്‍ 1963 മുതല്‍ 1978 വരെ ശ്രി.കെ.എം. സൂപ്പി പ്രസിഡണ്ടും ശ്രീ.കെ.സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയായിരുന്നു. 1979 മുതല്‍ 1984 വരെ ശ്രീ.കെ. നാണു മാസ്റ്റര്‍ പ്രസിഡണ്ടും കെ.പി. കുമാരന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായ ഭരണ സമിതിയായിരുന്നു. പിന്നീട് 4 വര്‍ഷക്കാലം ഭരണസമിതിയില്ലാത്ത (സംസ്ഥാനത്തെല്ലായിടത്തും) ഉദ്യോഗസ്ഥ ഭരണമായിരുന്നു. പന്നീട് 1988 ല്‍ ഉണ്ടായ തിരഞ്ഞെടുപ്പില്‍ ശ്രി.കെ.എം സൂപ്പി പ്രസിഡണ്ടും ശ്രീ. ടി.ടി രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായി ഭരണസമിതി നിലവില്‍ വന്നു. 1992 മുതല്‍ 1995 വരെ ടി ടി രാജന്‍ മാസ്റ്റര്‍ പ്രസിഡണ്ടും പി.കെ. സൈനബ ടീച്ചര്‍ വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയായിരുന്നു. 1995 മുതല്‍ 1998വരെ കാമ്പ്രാത്ത് ലതിക കുമാരി പ്രസിഡണ്ടും 1998 മുതല്‍ 2000 വരെ പി.പി.സുഹറാബി പ്രസിഡണ്ടുമായിരുന്നു. 2000 മുതല്‍ 2005 വരെ ടി ടി രാജന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ടി.കെ. അശോകന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയായിരുന്നു. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ടി ടി രാജന്‍ മാസ്റ്റര്‍ പ്രസിഡണ്ടും പി. ഉസ്മാന്‍ പ്രസിഡണ്ടുമായിരുന്നു. 2009 മുതല്‍ 2010 വരെ പി. ഉസ്മാന്‍ പ്രസിഡണ്ടും ടി.കെ. അശോകന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയായിരുന്നു. 2010 മുതല്‍ 2016 വരെ കുനിയില്‍ ലീലയു , പ്രീത അശോകും മാറി മാറി പ്രസിഡണ്ടായ ഭരണസമിതിയായിരുന്നു. നഗരസഭയ്ക്ക് മുമ്പുള്ള പാനൂര്‍ പഞ്ചായത്തിലെ ഭരണ സാരിധ്യം വഹിച്ചിരുന്നു. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴിലായിരുന്ന പെരിങ്ങളം മേഖലയും കരിയാടും ഉള്‍പ്പെട്ടു. 1950 ആണ് ഒന്നാമത്തെ ഭരണസമിതി നിലവില്‍ വന്നത്. അന്ന് നോമിനേറ്റ് ചെയ്ത പ്രസിഡണ്ട് എന്‍.സി.ആര്‍ നാരായണന്‍ നമ്പ്യാര്‍ ആയിരുന്നു. 1955 ആണ് തിരഞ്ഞെടുപ്പിലൂടെ വന്ന ഭരണ സമിതി ഉണ്ടായിരുന്നത്. പി.പി. അഹമ്മദ് ഹാജി പ്രസിഡണ്ടും പി എം ഗോപാലന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. 1963 പെരിങ്ങളവും കരിയാടും ചേര്‍ത്തു പെരിങ്ങത്തൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പി എം കുഞ്ഞിരാമന്‍ പ്രസിഡണ്ടായും എല്‍ എ മമ്മുഹാജി വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമിതി നിലവില്‍ വന്നു. 1969 ല്‍ നടന്ന പഞ്ചായത്ത് പുനര്‍ വിഭജനമനുസരിച്ച് വീണ്ടും പെരിങ്ങളമായി. നിലവിലുള്ള ഭരണസമിതി പിരിച്ച് വിട്ട് നോമിനേറ്റ് ചെയ്ത 4 അംഗങ്ങളെ ഭരണം ഏല്‍പ്പിച്ചു. പി.പി. അഹമ്മദ് ഹാജി തന്നെയായിരുന്നു പ്രസിഡണ്ട്. 10 വര്‍ഷം പിന്നിട്ട് 1979 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഈ സ്ഥാനത്ത് തുടരുന്ന വഴി ഏറ്റവും കൂടുതല്‍ കാലം പ്രസിഡണ്ടായ വ്യക്തി പി.പി.അഹമ്മദ് ഹാജിക്ക് ലഭിക്കുകയുണ്ടായി. 79 ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പി പി കുഞ്ഞിമൂസ്സ മാസ്റ്റര്‍ പ്രസിഡണ്ടും കളത്തില്‍ രാമന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടുമായി. 1984 മുതല്‍ 4 വര്‍ഷം ഉദ്യോഗസ്ഥ ഭരണമായിരുന്നു. 1988 മുതല്‍ 1995 വരെയുള്ള കാലയളവില്‍ രണ്ട് ഘട്ടങ്ങളായി നെട്ടൂര്‍ മുഹമ്മദും കൂടത്തില്‍ കുഞ്ഞബ്ദുള്ളയും പ്രസിഡണ്ടുമാരായി. ടി മുഹമ്മദ് പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡണ്ട് പദവി വഹിച്ചു. 1995-2000 കാലയളവില്‍ കെ പി കമല പ്രസിഡണ്ടായും വി നാസര്‍ വൈസ് പ്രസിഡണ്ടായും ഭരണസമിതിക്ക് നേതൃത്വം നല്‍കി. 2000-2005 വര്‍ഷത്തില്‍ ഈ എ നാസര്‍ (പ്രസിഡണ്ട്), പി. രാഘവന്‍മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്), പി.എ രാഘവന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്) ഇ.എ നാസര്‍ വൈസ് പ്രസിഡണ്ട് എന്നിവര്‍ ഭരണത്തിന് നേതൃത്വം നല്‍കി. 2005-20 കാലായളവില്‍ ഇ എ നാസര്‍, കെ ജയപ്രകാശ് മെത്രാല്‍ വത്സല എന്നിവര്‍ പ്രസിഡണ്ടുമാരായും, മെറതാല്‍ വത്സല, കെ. നിസാര്‍ എന്നിവര്‍ വൈസ് പ്രസിണ്ടുമാരായും പ്രവര്‍ത്തിച്ചുവരികയുണ്ടായി. നഗരസഭ രൂപീകരണത്തിന് തൊട്ടുപുന്‍പ് 2010-15 കാലയളവില്‍ നൗഷത്ത് കൂടത്തില്‍, കെ.പി ഷീന എന്നിവര്‍ പ്രസിഡണ്ടുമരായും, കെ. പി. ഹാഷിന്‍, കെ. നിസാര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും പ്രവര്‍ത്തിച്ചു. ഇന്നത്തെ പെരിങ്ങത്തൂര്‍ വില്ലേജില്‍ കരിയാട്, പുളിയനമ്പ്രം ദേശങ്ങള്‍ ചേരന്ന കരിയാട് ഒരു വില്ലേജ് ആയിരുന്നു. 1961 ലെ വില്ലേജ് സംയോജനത്തെ തുടര്‍ന്ന് പെരിങ്ങളം അംശവുമായ് ചേര്‍ത്തു കൊണ്ട് പെരിങ്ങത്തൂര്‍ വില്ലേജ് രൂപം കൊള്ളുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ പെരിങ്ങത്തൂര്‍ പഞ്ചായത്ത് നിലവില്‍ വരികയും ചെയ്തു. എന്നാല്‍ 1969 ലെ പഞ്ചായത്ത് പുനര്‍ വിഭജനത്തോടെ കരിയാട് പഞ്ചായത്ത് വീണ്ടും പുനസ്ഥാപിതമായി. 1950 ആണ് കരിയാട് പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വരുന്നത്. പി.കെ. നമ്പ്യാര്‍ പ്രസിഡണ്ടും എ.പി. അന്ത്രു വൈസ് പ്രസിഡണ്ടുമായ് 1954-1963 കാലയളവ് മുതല്‍ 2010-16 വരെയുള്ള ഭരണസമിതികള്‍ക്ക് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിങ്ങനെ യഥാക്രമം താഴെ പറയുന്നവര്‍ നേതൃത്വം നല്‍കുകയുണ്ടായി. പി.ഇ. കുഞ്ഞുണ്ണി നമ്പ്യാര്‍, മാളിയില്‍ എബ്രഹാം 1963-69 വര്‍ഷത്തില്‍ പി.ഇ. കുഞ്ഞിരാമന്‍, എ.എ. മമ്മുഹാജി 1969-1976 ല്‍ പി.ഇ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ 1976-79 പി.ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി. അബ്ദുള്ള മാസ്റ്റര്‍ 1979 മുതല്‍ 1984 വരെയുള്ള ഭരണസമിതിക്ക് കെ. അബൂബക്കര്‍ മാസ്റ്റര്‍ എം. സുധാകരന്‍ മാസ്റ്ററും നേതൃത്വം നല്‍കി. 1984-88 വരെയുള്ള 4 വര്‍ഷം ഉദ്യോഗസ്ഥ ഭരണമായിരുന്നു. 1988 മുതല്‍ 1998 വരെയുള്ള കാലയളവില്‍ സി.എച്ച്. മെയ്തു മാസ്റ്റര്‍ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസിഡണ്ടുമാരായും കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ. ഹമീദ് മാസ്റ്റര്‍, കെ. ശാരദ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2000 വരെ ടി എന്‍ നാരായണി അമ്മ പ്രസിഡണ്ടായും സി.എച്ച്. മൊയ്തു മാസ്റ്റര്‍ വൈസ് പ്രസിഡണ്ടായും ഭരണനേതൃത്വം വഹിച്ചു. 2000-05 ല്‍ കെ അബൂബക്കര്‍ മാസ്റ്ററും ഊരാളി കൃഷ്ണനും നേതൃത്വം നല്‍കി. 2005 10 കാലയളവിലെ ഭരണസമതിക്ക് എം സുധാകരന്‍ മാസ്റ്ററും, വി.കെ. ശശീന്ദ്രന്‍ മാസ്റ്ററുമാണ് നേതൃത്വം നല്‍കിയത്. കരിയാട് നഗരസഭയുടെ ഭാഗമാകുന്നതിന്‍റെ തൊട്ടു മുമ്പുള്ള ഭരണസമിതിക്ക് 2010-15 എം ടി.കെ.സുലേക 2014 എടക്കണ്ടി ശ്രീജു,2014-15 പ്രസിഡണ്ടുമാരായി. ഈ കാലയളവില്‍ സി.കെ. കൃഷ്ണ കുമാരിയും ജയചന്ദ്രന്‍ കരിയാടും വൈസ് പ്രസിഡണ്ടു മാരായും പ്രവര്‍ത്തിക്കുകയുണ്ടായി. 2015 പുതുതായി നിലവില്‍ വന്ന നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്സണ്‍ കെ.വി. റംലടീച്ചറും, വൈസ് ചെയര്‍മാന്‍ എം.കെ. പത്മനാഭന്‍ മാസ്റ്ററും ആയിരുന്നു. 2019 ല്‍ റംല ടീച്ചര്‍ രാജിവെച്ച് ഇ.കെ. സുവര്‍ണ്ണ ചേയര്‍പെഴ്സണ്‍ ആയി ഭരണസമതിയുടെ കാലംവരെ തുടര്‍ന്നു.
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭൂ വിജ്ഞാനപരമായും സാംസ്ക്കാരികമായും പല സവിശേഷതകവും തനതായുള്ള കണ്ണൂര്‍ ജില്ല മുന്‍ മദ്രാസ് സ്റ്റോറിന്‍റെ ഭാഗമായിരുന്നു. പ്രാചീനകാലത്തെ മൂഷകവംശ രാജാക്കډാരും ചിറയ്ക്കല്‍ രാജവംശവും കേരളത്തില്‍ നിലനിന്നിരുന്ന ഏക മുസ്ലീം രാജകുടുംബമായ അറക്കല്‍ കുടുംബവും ഇവിടം ഭരണം നടത്തി. വളരെ മുമ്പ് തന്നെ ഫ്യൂഡല്‍ വ്യവസ്ഥിതി അതിന്‍റെ ഘടകനാപരമയ സവിശേഷതകളോടെ ഇവിടെ നിലനിന്നതായി കാണാം. ഇംഗ്ലീഷ് ഇസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന തലശ്ശേരി രേഖകളില്‍ ഈ പ്രദേശത്തെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ നിറയെ കടത്തനാടിനോട്ഓരം ചേര്‍ന്ന് കിടക്കുന്ന ഇരുവഴി നാട്ടില്‍(ഇരുവൈനാട്)ഉള്‍പ്പെട്ടതായിരുന്നു. പാനൂരും, പെരിങ്ങളവും, കരിയാടും. കോട്ടയം രാജാവംശത്തിന്‍റെ അധീന പ്രദേശമായിരുന്ന പാനൂര്‍ പഞ്ചായത്തെങ്കില്‍ ചിറക്കല്‍ രാജാവിന്‍റെ അധീനതയിലുണ്ടായിരുന്ന ഇരുവഴി നാടിന്‍റെ ഭാഗമായിരുന്നു. കരിയാട് ഇരുവഴിനാട് നമ്പ്യാര്‍മാര്‍ എന്നപേരില്‍ അറിയപ്പെടുന്ന ആറ് നമ്പ്യാര്‍ കുടുംബങ്ങളില്‍ ഒന്നായ കരിയാട് നമ്പ്യാര്‍മാരുടെ അധീനതയിലായിരുന്നു ഇന്നത്തെ കരിയാട് മേഖലയാകെ ഇവിടുത്തെ സ്ഥലനാമങ്ങളുടെ ഉല്‍പ്പത്തി അന്വേഷിച്ചിറങ്ങുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്നു ചെറിയ യുദ്ധക്കളം എന്നര്‍ത്ഥം വരുന്ന പെരും കുളം ആണ് പെരിങ്ങളം ആയി മാറിയത് എന്ന് കാണാം. പെരിങ്ങത്തൂര്‍ പെരിങ്ങത്തൂരാട്. അക്കാലത്തെ പ്രദേശങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് എന്ന ധ്വനിയുള്ള മാണിഹാരം ഗ്രാമമാണ് പിന്നീട് അണിയാരമായി മാറിയത്. ക്ഷേത്രങ്ങളുടെ മുമ്പിലുള്ള വിശാലമായ വീഥി അഥവാ നട എന്നര്‍ത്ഥം വരുന്ന വിധത്തിലാണ് പൂക്കോം എന്ന സ്ഥലനാമം ഉല്‍ഭവിച്ചതത്രേ. പാനൂരിന്‍റെ നാമ ഉല്‍പത്തിയെക്കുറിച്ച് വ്യക്തമായ രേഖകളിലില്ലെങ്കിലും ഭാനുപുരം ക്ഷേത്രം സ്ഥിതിചെയ്തിരുന്ന പ്രദേശം എന്ന നിലയില്‍ പാനൂര്‍ എന്ന പേര് ലഭിച്ചിരിക്കാമെന്ന് ഊഹിക്കപ്പെടുന്നു. കരിയാടിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയോ ജനനതിയുടെ ആചാരപരവുമായ മറ്റെന്തെങ്കിലും വസതുതകളോ ഈ പ്രദേശത്തിന് കരിയാട് എന്ന പേര്‍ എങ്ങിനെ വന്നു എന്നതിന് ആശ്രയയോഗ്യമായ ഒരു വിശദീകരണം നല്‍കുന്നില്ല. കരി മേഞ്ഞ നാട് കരിയാട് ആയെന്നും. മുക്കാളിക്കര, പടന്നക്കര, കുന്നത്ത്കര, എന്നിങ്ങനെ കരകളുടെ നാടായതിനാല്‍ കരനാട് ആണെന്നും അത് പ്രയോഗത്തില്‍ കരിയാട് എന്ന് ആയി മാറിയതാണെന്നും ഉള്ള ചില വാദഗതികള്‍ ഉണ്ടെങ്കിലും അവയുടെ സാധ്യത ചോദ്യം ചെയ്യപ്പെടാനോ, സാധൂകരിക്കാനോ പ്രാപ്തമായ തരത്തിലുള്ള വസ്തുതകളുടെ അഭാവമുണ്ട്. മൈസൂര്‍ സുല്‍ത്താന്‍മാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും വിവിധ കാലങ്ങളില്‍ ഇവിടെ ആധിപത്യം നിലനിര്‍ത്തിപോന്നിരുന്നു. മലബാറിന്‍റെ ചരിത്രവും സംസ്ക്കാരവും ശാസ്ത്രീയമായി പ്രതിപാദിക്കപ്പെടുന്ന മലബാര്‍ ചാലനില്‍ പാനൂരിനെ കുറിച്ച് പരാമര്‍ശമുണ്ട്. 1869 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ മലയാള രാജ്യത്തിലെ പരാമര്‍ശം ഇങ്ങനെയാണ്. പാനൂര്‍ തലശ്ശേരിയില്‍ നിന്നും നാല് മൈല്‍സ് കിഴക്ക് അവിടെ ഒരു ചെറിയ അങ്ങാടിയുണ്ട്. മുമ്പെ അവിടെ മുന്‍സിഫ് കോടതി സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് പാനൂരിന്‍റെ സവിശേഷ പ്രാധാന്യം വ്യക്തമാവുന്നു. മൊയാരത്ത് ശങ്കരനും കൂട്ടുകാരും പാനൂര്‍ എലിമെന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് മുന്‍സിഫ് കോടതിയിലെ വരാന്തയില്‍ ചെന്ന് കോടതി നടപടികള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. (മൊയാരത്ത് ശങ്കരന്‍ പേജ് 13) പാനൂരിലെ പ്രധാന നായര്‍ കുടുംബങ്ങള്‍ കാമ്പ്രത്ത് കുന്നുമ്മല്‍, പാനോളി, കിഴക്കേടത്ത്, ചന്ത്രോത്ത്, പാലത്തായി പുത്തലത്ത്, എന്നിവയായിരുന്നു. ജാതിപരമായ ഉച്ച നീചത്വങ്ങളും സാമൂഹ്യാചാരങ്ങളും കര്‍ശനമായി പാലിക്കപ്പെട്ട പ്രദേശങ്ങളായിരുന്നു പാനൂര്‍ പ്രദേശം. മാടോള്ളതില്‍ പൈക്കാട്. മൂയ്യരക്കണ്ടി, കരാച്ചിക്കളത്തില്‍, മരുതോളി തുടങ്ങിയ മുസ്ലീം പ്രമാണി കുടുംബങ്ങളും പാനൂരില്‍ ഉണ്ടായിരുന്നു. അക്കാലത്ത് മതപരമായ സൗഹാര്‍ദ്ദം നിലനിന്നിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. നായര്‍,നമ്പ്യാര്‍, എന്നിവ കൂടാതെ തിയ്യര്‍, മുസ്ലീം, എന്നീ പ്രബലസമുദായങ്ങളും പാനൂരില്‍ ഉണ്ടായിരുന്നു. കോയ്യോത്തി, എമ്പ്രാന്‍, പുതിയ വീട്ടീല്‍ പ്രധാന തിയ്യ കുടുംബങ്ങളായിരുന്നു. ആശാരി, കാവുതിയ്യ, കണിയാന്‍, വണ്ണത്താന്‍, മലയ, പരവന്‍, കൊല്ലന്‍, കുശവന്‍, വാണി എന്നീ ജാതിവിഭാഗങ്ങളില്‍പ്പെട്ടവരും പാനൂരില്‍ താമസിച്ചു വന്നിരുന്നു. തൊട്ടു കൂടായ്മ്മയും തീണ്ടിക്കൂടായ്മയും നിലവിലുണ്ടായിരുന്നു. നായര്‍, നമ്പ്യാര്‍ സമൂദായങ്ങള്‍ മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമായിരുന്നു. മൊയാരത്ത് ശങ്കരനും പി.ആര്‍ കുറുപ്പും ഈ കാര്യം അനുസരിച്ചിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലും കാവുകളിലും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാര്‍ ഊരാളډാരായ മഠപ്പുരകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക മേപ്പടി നിര്‍മ്മിച്ച് വെച്ചിട്ടുണ്ട്. തിയ്യര്‍, വാണിയ എന്നീ സമുദായങ്ങള്‍ അതിലും താഴ്ന്ന സമൂദായങ്ങളോട് അയിത്തം പുലര്‍ത്തി വന്നിരുന്നു. ജډിമാര്‍ക്ക് കുല, നെയ്യ്, നെല്ല് എന്നിവ കാണിക്ക വെച്ചിരുന്നു. ചാര്‍ത്ത്, മേല്‍ ചാര്‍ത്ത്, മുതലായവ ഭൂമി കൈവശം വെക്കാനുള്ള അവകാശങ്ങള്‍ തന്നെയാണ് ഇവിടെയും നിലവില്‍ ഉണ്ടായിരുന്നത്. ഇന്നത്തെ പെരിങ്ങത്തൂര്‍ ടൗണ്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു ദേശമായിരുന്നു പെരിങ്ങളം. പിന്നീട് പഞ്ചായത്തിന്‍റെയും നിയോജക മണ്ഡലത്തിന്‍റെ വേരായി അറിയപ്പെടുന്നത് അതിന്‍റെ ചരിത്രപരമായ പ്രാധാന്യം കൊണ്ട് തന്നെയായിരിക്കണം. പെരിങ്ങത്തൂര്‍ പാലം വരുന്നതിന് വളരെ മുമ്പ് തന്നെ ഇവിടെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു. കടകളില്‍ നിന്ന് ദിവസേന നെല്ലും മറ്റും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പുഴയില്‍ കൂടി മഞ്ച് വഴി ഇവ സമീപ പ്രദേശങ്ങളായ ഓര്‍ക്കാട്ടേരി, പുതിയങ്ങാടി ഭാഗങ്ങളിലേക്ക് കൊണ്ട് പോയിരുന്നു. പുനത്തില്‍ മമ്മദ് ഹാജി ചരണോത്ത് മമ്മദ് തുടങ്ങിയവര്‍ അക്കാലത്തെ വ്യാപാരപ്രമുഖര്‍ ആയിരുന്നു. ബ്രിട്ടീഷുകാര്‍ പ്രാദേശികാധീകാരികളുമായി നടത്തിയ അവസരവാദപരമായ കരാറുകളും അവര്‍ ചുമത്തിയ ഭീമമായ ഭൂ നികുതിയും ഈപ്രദേശത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിച്ചു. ഇടത്തരം ജډിമാരില്‍ പലര്‍ക്കും ഭൂമി നഷ്ടപ്പെട്ടത് നികുതി ബാക്കിക്കും കാണത്തിനും വെച്ച് ചാര്‍ത്തി കൊടുത്തുമാണ്. സവര്‍ണ്ണ ജډിമാരുടെ ഭൂമിയിലധികവും വരെ ചേര്‍ന്നത്. വ്യാപാരത്തിലുടനീളം സമ്പത്താര്‍ജ്ജിച്ച മുസ്ലീം കുടുംബങ്ങളുടെ കൈകളിലായിരുന്നു. എടച്ചേരി വീട്ടില്‍ അങ്ങത്തോടന്‍ മൂര്‍ക്കോത്ത്കണ്ടി, മൂയ്യാരക്കണ്ടി, എന്നീ കുടുംബങ്ങളാണ് പിന്നീട് ജډിമാരായി തീര്‍ന്നത്. പ്രതാപികളായ ഇവരുടെ കാലഘക്കത്തില്‍ സാമൂഹീക സാമ്പത്തിക രംഗത്ത് മുസ്ലീംങ്ങള്‍ പുരോഗതി കൈവരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും (1793 94) അധികാരം തിരിച്ച് കിട്ടിയതിന് ശേഷമുള്ള കാലഘട്ടത്തില്‍ കരിയാട്ട ദേശം പാലോളി ഇടത്തില്‍ തറവാട്ടുകാരായ കരിയാട് നമ്പ്യാډാരുടെയും പുളിയമ്പ്രം ദേശം പിലാക്കാവില്‍ നമ്പ്യാډാരുടെയും ആധിപത്യത്തിലായിരുന്നു. ബ്രിട്ടീഷ്കാരുടെ വരവിന് മുമ്പ് രാവാരി നായര്‍മാരും നെല്ലോളി നമ്പ്യാര്‍മാരും കരിയാടിന്‍റെ ആധിപത്യം വഹിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് പയ്യന്നൂരില്‍ നിന്ന് വന്ന് പാലോളി ഇടത്തില്‍ വാസമുറപ്പിച്ച നമ്പ്യാര്‍ കുടുംബം കരിയാടിന്‍റെ ആധിപത്യം പിടിച്ചടക്കുകയും കരിയാട് നമ്പ്യാര്‍മാര്‍ എന്ന പേരില്‍ പ്രസിദ്ധരാവുകയും ചെയ്തു കരിയാട് നമ്പ്യാര്‍മാരുടെ പിന്‍ തലമുറയില്‍പ്പെട്ട പ്രധാന വ്യക്തികളായിരുന്നു. പി.ഇ കുഞ്ഞുണ്ണി നമ്പ്യാരും കരിയാട് ഗ്രാമത്തില്‍ ദേശീയ പ്രസ്ഥാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശം എത്തുന്ന് പാലോളി എടത്തില്‍ തറവാട്ടു വഴിയായിരുന്നു. ഉല്‍രിഷ്ണകളായ പി ഇ കുഞ്ഞുണ്ണി നമ്പ്യാരിലും പി.ഇ. കുഞ്ഞിരാമന്‍ നമ്പ്യാരിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെയും, മഹാത്മഗാന്ധിയുടെയും സന്ദേശം പരത്തി. 1931 ല്‍ കറാച്ചിയില്‍ വെച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീധരന്‍ മൂസ്സത് കരിയാട് ദേശീയ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ സജീവ പങ്ക്വഹിച്ചിരുന്നു. നെട്ടൂര്‍ പി. ദാമോദരനും എം പി ദാമോദരനും ഇടക്കിടെ കരിയാട് എത്തിച്ചേര്‍ന്നിരുന്നു. അക്കാലങ്ങളില്‍ നടന്ന പ്രധാനപ്പെട്ട ദേശീയ സംഭവങ്ങളും സമരങ്ങളും കരിയാട് ഗ്രാമത്തിലും അനര്‍ത്തങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാലോളി എടത്തില്‍ തറവാടിന് കരിയാട് ഗ്രാമത്തില്‍ ഉണ്ടായിരുന്ന സ്വാധീനം നാടുവാഴികള്‍ എന്ന നിലക്ക് പ്രത്യേക പദവി കൊണ്ട് മാത്രമായിരുന്നില്ല. ഭൂപരിഷ്കരണം കൊണ്ട്കൂടിയായിരുന്നു എന്ന് പഴയ തലമുറ ഓര്‍ക്കുന്നു. മയ്യഴി വിമോചന സമരനായകരില്‍ ഒരാളായ ഐ കെ കുമാരന്‍ മാസ്റ്ററുടെ പ്രവര്‍ത്തന ഫലമായി മഹാത്മാഗാന്ധി മയ്യഴി പുത്തലത്ത് ക്ഷേത്രാങ്കണത്തില്‍ എത്തിയപ്പോള്‍ നൂറ് കണക്കകിന് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ പി.ഇ കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ജാഥയായി പോയിരുന്നു. 1936 ജൂലായ് മാസത്തില്‍ എ കെ ജി മദ്രാസിലേക്ക് നയിച്ച പട്ടിണി ജാഥയ്ക്ക് ഒരു ദിവസം കരിയാട് സ്വീകരണം നല്‍കിയിരുന്നു. കെ.പി.ആര്‍ ഗോപാലന്‍, സര്‍ദാര്‍ ചന്ദ്രേത്ത്, എം.കെ. കേളു ഏട്ടന്‍, പി.എം.ജി. തുടങ്ങി 32 പേരായിരുന്നു ജാഥാംഗങ്ങള്‍. അവര്‍ തോട്ടോളി തറവാട്ടില്‍ താമസിക്കുകയുണ്ടായി. 1932 ല്‍ കെ കേളപ്പന്‍റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്ത പുളിയനമ്പ്രം പ്രദേശത്തെ നാരക്കല്‍ അപ്പുക്കുഞ്ഞി അടിയോടിയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കരിയാട് നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ സേനാനികളായിരുന്നു.